എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾ വൈകുന്നു; പ്രതികൂല കാലാവസ്ഥ കാരണമെന്ന് എയർ ഇന്ത്യ

പ്രതികൂല കാലാവസ്ഥയെ തുടർന്ന് എയർ ഇന്ത്യ വിമാനങ്ങൾ വൈകുന്നു. കരിപ്പൂരിൽ നിന്നുള്ള വിമാനങ്ങളാണ് വൈകുന്നത്. മുസ്കറ്റിലേക്കും അബുദാബിയിലേക്കും പോകേണ്ട എയർ ഇന്ത്യ വിമാനങ്ങളാണ് വൈകുന്നത്. വിമാനം വൈകുന്നതിനെ തുടർന്ന് യാത്രക്കാർ കടുത്ത പ്രതിഷേധത്തിലാണ്. നൂറിലധികം യാത്രക്കാരാണ് വിമാനത്താവളത്തിനുള്ളിൽ തടസ്സം നേരിട്ടിരിക്കുന്നത്. ഇവർക്ക് ഭക്ഷണ സൗകര്യമോ താമസ സൗകര്യമോ ഒരുക്കിയിട്ടില്ലെന്നും യാത്രക്കാർ ആരോപിച്ചു. പ്രതികൂല കാലാവസ്ഥ മൂലമാണ് വിമാനം വൈകുന്നതെന്നും, കാലാവസ്ഥ അനുകൂലമായാൽ വിമാനങ്ങൾ പുറപ്പെടുമെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു.

Continue Reading

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി ; യാത്രക്കാർ പ്രതിഷേധത്തിൽ

കണ്ണൂർ: കണ്ണൂർ വിമാനതാവളത്തിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദ് ചെയ്തു. അബുദാബി, ഷാര്‍ജ, മസ്‌കറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. എയർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക് മൂലമാണ് ഇത് സംഭവിച്ചത് എന്നാണ് വിശദീകരണം. നൂറോളം യാത്രക്കാരാണ് വിമാന താവളത്തിൽ കുടുങ്ങിയത്.

Continue Reading

വിമാനത്തിന്റെ എസി പ്രവർത്തിച്ചില്ല; കൊച്ചി- ഷാർജ എയർ ഇന്ത്യാ വിമാനത്തിൽ യാത്രക്കാരുടെ പ്രതിഷേധം

കൊച്ചി: കൊച്ചി- ഷാർജ എയർ ഇന്ത്യാ വിമാനത്തിൽ യാത്രക്കാരുടെ പ്രതിഷേധം. വിമാനത്തിലെ എയർ കണ്ടീഷൻ പ്രവർത്തിക്കാത്തതിനെ തുടർന്നായിരുന്നു യാത്രക്കാർ ചേർന്ന് പ്രതിക്ഷേധിച്ചത്. ഇന്ന് പുലർച്ചെ 1.40 ന് കൊച്ചിയിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലായിരുന്നു സംഭവം. എസി പ്രവർത്തിക്കാത്തതിനെ തുടർന്ന് യാത്രക്കാരിൽ പലർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതോടെയാണ് യാത്രക്കാർ പ്രകോപിതരായത്.

Continue Reading