കണ്ണൂര്‍ പഴയങ്ങാടി പാലത്തില്‍ പാചകവാതക ടാങ്കർ മറിഞ്ഞു; ഗതാഗതനിയന്ത്രണം

കണ്ണൂർ പഴയങ്ങാടി പാലത്തില്‍ പാചകവാതക ടാങ്കർ ലോറി മറിഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ മൂന്ന് വാഹനങ്ങളില്‍ ഇടിച്ചാണ് മറിഞ്ഞത്. യാത്രക്കാര്‍ക്ക് നിസാരപരുക്കേറ്റു. അപകടത്തെ തുടര്‍ന്ന് വളപട്ടണം – പഴയങ്ങാടി റോഡില്‍ ഗതാഗതം മുടങ്ങി. വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റും. വൈകിട്ടോടെ മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കാനാവൂ.

Continue Reading

സൂപ്പർഫാസ്റ്റ് ട്രെയിൻ പാളം തെറ്റി; നാലു മരണം

പാട്‌ന: ബീഹാറിലെ ബക്‌സറിന് സമീപം നോർത്ത് ഈസ്റ്റ് സൂപ്പർഫാസ്റ്റ് ട്രെയിൻ പാളം തെറ്റി. അപകടത്തിൽ നാല് പേർ മരിച്ചു. നൂറിലധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഡൽഹി ആനന്ദ് വിഹാറിൽ നിന്ന് അസമിലെ കാമാഖ്യയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടത്തിൽ പെട്ടത്. ഇന്നലെ രാത്രി 9.35ഓടെയാണ് സംഭവം. ട്രെയിനിന്റെ 12 കോച്ചുകളാണ് പാളം തെറ്റിയത്.

Continue Reading

പാളയത്ത് പൊലിസ് വാഹനം അപകടത്തിൽപ്പെട്ട് ഒരു ഉദ്യോ​ഗസ്ഥൻ മരിച്ചു; മൂന്നുപേർ പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം പാളയം എ കെ ജി സെൻ്ററിന് മുന്നിൽ പൊലിസ് വാഹനം അപകടത്തിൽപ്പെട്ട് ഒരു ഉദ്യോ​ഗസ്ഥൻ മരിച്ചു.കൺട്രോൾ റൂമിലെ പൊലിസുകാരൻ അജയകുമാറാണ് മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണം തെറ്റിയ കൺട്രോൾ റും വാഹനം പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഹൈവേയിൽ നിന്നും ഇന്ധം നിറയ്ക്കാൻ എത്തുമ്പോഴാണ് അപകടം ഉണ്ടായത്.

Continue Reading