ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രമാണ് വരാഹം. വളരെ വ്യത്യസ്തമായ വേഷത്തിലായിരിക്കും ചിത്രത്തിൽ സുരേഷ് ഗോപി എത്തുക. സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും സംവിധായകൻ ഗൗതം വാസുദേവ് മേനോനും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് സുരേഷ് ഗോപി.
സുരേഷ് ഗോപിയുടെ കരിയറിലെ 257 -ാമത്തെ ചിത്രമാണ് വരാഹം. നവ്യാ നായരാണ് ചിത്രത്തിലെ നായിക. മാവെറിക്ക് പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ വിനീത് ജെയ്‌നും സഞ്ജയ് പടിയൂർ എന്റർടെൻമെന്റിന്റെ ബാനറിൽ സഞ്ജയ് പടിയൂരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.