തൃശൂർ മാത്രമല്ല, കേരളത്തിലെ പല മണ്ഡലങ്ങളും ബിജെപിക്കൊപ്പം വരുമെന്ന് സുരേഷ് ഗോപി. തൃശൂരിൽ രണ്ട് വർഷമായി ശക്തമായ പ്രവർത്തനം നടക്കുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനം രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിലുള്ള കർമ്മം.
ലോക്സഭാ തെരഞ്ഞടുപ്പിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് തൃശൂരിൽ സുരേഷ് ഗോപിക്കായി ബിജെപി പ്രചാരണം തുടങ്ങി. ബിജെപി ബൂത്ത് തല യോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇന്ന് നാല് മണ്ഡലങ്ങളിലാണ് സുരേഷ് ഗോപി എത്തുക. തെരെഞ്ഞടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് സംഘടനയുടെ അടിത്തട്ട് ശക്തമാക്കുക എന്ന ലക്ഷ്യമിട്ടുകൊണ്ടാണ് ബൂത്ത്തല യോഗം നടക്കുക.