കേന്ദ്ര മന്ത്രിയായി സ്ഥാനമേറ്റതിനു ശേഷം സുരേഷ് ഗോപി കേരളത്തിൽ എത്തി. കോഴിക്കോടും കണ്ണൂരും വിവിധ ക്ഷേത്രങ്ങളിൽ അദ്ദേഹം ഇന്ന് സന്ദർശനം നടത്തും. ഇന്നലെ രാത്രി കരിപ്പൂർ വിമാന താവളത്തിൽ എത്തിയ സുരേഷ് ഗോപിക്ക് വൻ സ്വീകരണമാണ് ബി ജെ പി പ്രവർത്തകർ നൽകിയത്.
ഇന്ന് രാവിലെ കോഴിക്കോട് തളി ക്ഷേത്രത്തിൽ ദർശനം നടത്തി. ചലച്ചിത്ര നിർമാതാവും പ്രമുഖ വ്യവസായിയുമായ അന്തരിച്ച പി.വി ഗംഗാധരന്റെ കോഴിക്കോടെ വീട് സന്ദർശിച്ചു. മാരാർജി ഭവനിൽ വെച്ച് ബിജെപി നേതാക്കളുമായി കൂടിക്കാഴ്ചയുമുണ്ട്. അതിനു ശേഷം കണ്ണൂരേക്ക് പുറപ്പെടും.