തൃശൂർ: കൊച്ചി മെട്രോ തൃശ്ശൂരിലേക്ക് നീട്ടാൻ ശ്രെമിക്കുമെന്ന് നിയുക്ത എം പി സുരേഷ് ഗോപി പറഞ്ഞു. ഇക്കാര്യത്തിൽ ലോക്‌നാഥ് ബെഹ്‌റയുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും അറിയിച്ചു.
പൂരം നടത്തിപ്പിലും സമഗ്രമായ മാറ്റം കൊണ്ട് വരുമെന്ന് അദ്ദേഹം പറഞ്ഞു. പൂരം വിവാദത്തിനു ഉണ്ടായ വീഴ്ച പരിശോധിച്ച് പരിഹരിക്കുമെന്നും, അതിനായി കലക്ടറുമായി സംസാരിച്ചിട്ടുണ്ടെന്നും അറിയിച്ചു.
തൃശൂരിന് വേണ്ടി മാത്രമല്ല, കേരളത്തിനും തമിഴ്‌നാടിനും വേണ്ടി പ്രവർത്തിക്കും എന്നും കൂടി സുരേഷ് ഗോപി വ്യക്തമാക്കി