ഗാന്ധി നഗർ: മെഡിക്കൽ കോളജ് ഗാന്ധിനഗർ റോഡിൽ ബിവറേജ് ഔട്ട് ലെറ്റിന് സമീപം മരക്കമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ യാളെ തിരിച്ചറിഞ്ഞു. ചങ്ങനാശ്ശേരിതൃക്കൊടിത്താനം അമര ആലുംപറമ്പിൽ സാബു (53) വാണ് ഇന്നലെ (ശനിയാഴ്ച) രാവിലെ തൂങ്ങി മരിനിലയിൽ കണ്ടെത്തിയത്. തടിപ്പണിക്കാരനായ സാബു വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ലോട്ടറി എടുത്തിട്ട് വരാമെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. രാത്രിയായിട്ടും മടങ്ങിവരാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചു വെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ഇന്നലെ രാവിലെ ഗാന്ധിനഗർ പോലീസ് വിളിക്കുമ്പോഴാണ് വീട്ടുകാർ വിവരം അറിയുന്നത്.
തുടർന്ന് പോലീസ് നടപടി പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇന്ന്(ഞായറാഴ്ച) പോസ്റ്റ് മോർട്ടത്തിനുശേഷം വൈകിട്ട് 4 ന് വീട്ടു വളപ്പിൽ സംസ്കരിക്കും
ഭാര്യ – ലളിതാംബിക
മക്കൾ : അനീഷ്, അഖില
മരുമകൻ : വിഷ്ണു