കോട്ടയം ജില്ലാ പോലീസും, കേരളാ പോലീസ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയും ചേർന്ന് ജില്ലയിൽ 2022-23 അധ്യയന വർഷത്തിൽ ഉന്നത വിജയം നേടിയ പോലീസ് ഉദ്യോഗസ്ഥരുടെ കുട്ടികളെ അനുമോദിച്ചു. കോട്ടയം പോലീസ് ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ജില്ലാ പോലീസ് മേധാവി ഉപഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടിയ 83 വിദ്യാർത്ഥികളെയാണ് ചടങ്ങിൽ അനുമോദിച്ചത്. അഡീഷണൽ എസ്.പി വി.സുഗതൻ, മറ്റ് പോലീസ് ഉദ്യോഗസ്ഥർ, കുടുംബാംഗങ്ങൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
![](https://swanthamlekhakan.news/wp-content/uploads/2023/09/IMG-20230923-WA0379.jpg)