സംസ്ഥാനത്തെ പാചകവാതകക്ഷാമം നേരിടാന്‍ നടപടിയുമായി സര്‍ക്കാര്‍. സിലിണ്ടറുകളുടെ വിതരണത്തില്‍ മുന്‍ഗണനാക്രമം നിശ്ചയിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ 50 ശതമാനം ഹോട്ടലുകളെയാണ് പാചകവാതക ക്ഷാമം നിലവില്‍ ഗുരുതരമായി ബാധിച്ചിരിക്കുന്നത്. നാളെയോടുകൂടി പ്രതിസന്ധി രൂക്ഷമാകുമെന്നാണ് വിലയിരുത്തല്‍.
