ന്യൂഡൽഹി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. സംവിധായകന്‍ ലിജീഷ് മുള്ളേഴത്ത് ആണ് ഹർജി നൽകിയത്. ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും.
പുരസ്‌കാര നിര്‍ണ്ണയത്തില്‍ സ്വാധീനമുണ്ടായി എന്ന് രണ്ട് ജൂറി അംഗങ്ങള്‍ വെളിപ്പെടുത്തി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ല. ജൂറി അംഗങ്ങളുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച തെളിവ് ഹൈക്കോടതി പരിഗണിച്ചില്ല. ഇതിന്മേല്‍ പൊലീസ് അന്വേഷണം നടത്തി കേസെടുക്കണമെന്നും സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയം റദ്ദാക്കണമെന്നുമാണ് പ്രത്യേക അനുമതി ഹര്‍ജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.