എസ്എസ്എൽസി മോഡൽ പരീക്ഷകൾ ഫെബ്രുവരി 19ന് ആരംഭിച്ച് 23ന് അവസാനിക്കും. എസ്എസ്എൽസി പൊതുപരീക്ഷ മാർച്ച് മാസം 4ന് ആരംഭിച്ച് 25ന് അവസാനിക്കും. രാവിലെ 9.30 മുതലാണ് പരീക്ഷ ആരംഭിക്കുക.
ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പൊതുപരീക്ഷകൾ മാർച്ച് ഒന്നിന് ആരംഭിച്ച് മാർച്ച് 26ന് അവസാനിക്കും. രാവിലെ 9.30 മുതലാണ് പരീക്ഷകൾ ആരംഭിക്കുന്നത്.