മൈക്രോബ്ലോഗ്ഗിങ് പ്ലാറ്റ്‌ഫോം ആയ ‘കൂ’ അടച്ചു പൂട്ടുന്നു. വൻ നഷ്ട്ടത്തിലായതിനാലാണ് നിർത്തുന്നത്. നാലു വർഷം മുമ്പ് ട്വിറ്ററിന് വെല്ലുവിളി എന്ന് അവകാശപ്പെട്ട് വന്ന മൈക്രോബ്ലോഗ്ഗിങ് പ്ലാറ്റ്‌ഫോം ആണ് ‘കൂ ‘. പ്രാദേശിക ഭാഷകളിൽ ഉപഭോക്താക്കൾക്ക് സേവനം നൽകുകയെന്നതായിരുന്നു സ്ഥാപനത്തിന്റെ ലക്‌ഷ്യം. 2020 ൽ ആണ് കമ്പനി ആരംഭിച്ചത്. പത്തിലധികം ഭാഷകളിൽ ലഭ്യമായ ആദ്യ മൈക്രോബ്ലോഗ്ഗിങ് സൈറ്റായിരുന്നു ‘കൂ’.