പാലക്കാട്: കോൺഗ്രസ് ഗൂഢാലോചന പൊളിക്കുന്ന തെളിവുകൾ പുറത്തുവിട്ട് എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. താൻ വീട്ടിൽ നിന്നും ഇറങ്ങിയതിന് പിന്നാലെ വെളുത്ത ചൂരിദാർ ധരിച്ചെത്തിയ സ്ത്രീ മുത്തശ്ശിയുടെ വീട്ടിലെത്തി കൈകൊടുക്കയായിരുന്നു. രണ്ട് ദിവസമായി കോൺഗ്രസ് പ്രവർത്തകർ പിന്തുടരുന്നുണ്ട്. തന്റെ അനുവാദമില്ലാതെ നിരന്തരം വീഡിയോ ചിത്രീകരിച്ചിരുന്നു. ഇന്ന് കണ്ണാടിയിൽ എത്തിയപ്പോഴാണ് സംഘം പിന്നാലെ വന്ന് വീഡിയോ ചിത്രീകരിച്ചത്. അമ്മയുടെ പ്രായമുള്ള തനിക്ക് നേരെ ലൈംഗിക ചുവയുള്ള ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കാറിൽ നിന്നും പുറത്തിറങ്ങി പ്രതികരിച്ചത്. തന്നോടൊപ്പം പ്രമിള ശശീധരനും ശക്തമായ പ്രതിഷേധിച്ചിരുന്നു. ഇത്തരം പെരുമാറ്റമുണ്ടായാൽ നോക്കിയിരിക്കണോ എന്ന് ശോഭ സുരേന്ദ്രൻ ചോദിച്ചു.
