വീണാ വിജയന് കുരുക്ക് മുറുകുന്നു; മാസപ്പടി വിവാദത്തില്‍ എസ്എഫ്‌ഐഒ അന്വേഷണം

Kerala

എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാട് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് അന്വേഷിക്കും. എട്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. ആറംഗ സംഘമാണ് അന്വേഷണം നടത്തുക. നിലവില്‍ രജിസ്റ്റാര്‍ ഓഫ് കമ്പനീസ് നടത്തുന്ന അന്വേഷണമാണ്എസ്എഫ്‌ഐഒ യ്ക്ക് കൈമാറിയിരിക്കുന്നത്.

അഡീഷണൽ ഡയറക്ടർ പ്രസാദ് അഡെല്ലിയുടെ നേതൃത്വത്തിലുള്ള ആറംഗസംഘമാണ് കേസ് അന്വേഷിക്കുക. കോർപ്പറേറ്റ് കാര്യമന്ത്രാലയത്തിലെ ഉന്നതതല ഉദ്യോഗസ്ഥരും ഈ സംഘത്തിൽ ഉൾപ്പെടും. ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദാണ് ഇൻവെസ്റ്റിഗേറ്റിംഗ് ഓഫീസർ. ഇപ്പോഴുള്ള അന്വേഷണ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. അന്വേഷണ സംഘം ഏട്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും.

അതേസമയം, എക്‌സാലോജിക് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ആരോപണം ഉയർന്നതിനെപ്പറ്റി നിയമസഭയിൽ ചർച്ചവന്നപ്പോൾ തന്റെ കൈകൾ ശുദ്ധമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *