ആലുവ എഫ്. സി. സി. പ്രൊവിൻഷ്യൽ ഹൗസിൽ 50% സബ്സിഡിയിൽ തയ്യൽ മെഷീൻ വിതരണം നടത്തി

Local News

ആലുവ: സന്നദ്ധ സംഘടനകളുടെ ദേശീയ കൂട്ടായ്മയായ നാഷണൽ എൻജിഒ കോൺഫെഡറേഷൻ മുഖാന്തരം സാമൂഹിക സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായി കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ഇനിഷ്യേറ്റീവ് സ്കീമിൽ ഉൾപ്പെടുത്തി 50% സാമ്പത്തിക സഹായത്തോടെ കോൺഫെഡറേഷന്റെ എറണാകുളം ജില്ലയിലെ പ്രോജക്ട് ഇമ്പ്ലിമെന്റിംഗ് ഏജൻസികളിൽ ഒന്നായ സേക്രഡ് ഹാർട്ട്‌ ക്ലാരിസ്റ്റ് പ്രൊവിൻസ് ചാരിറ്റബിൾ സൊസൈറ്റിയുടെ സഹായത്തോടെ എഫ്. സി. സി. എറണാകുളം പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ ഹൗസ് ആലുവ ക്ലാരപുരത്തു വച്ച് തയ്യൽ മെഷീൻ വിതരണം നടത്തി.

സാമൂഹിക സാമ്പത്തിക ശാക്തീകരണം കൈവരിക്കുന്നതിനും വരുമാനദായക മാർഗ്ഗങ്ങളിലൂടെ ഉപജീവനം കണ്ടെത്തുന്നതിനും സ്വയംതൊഴിൽ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും ഉതകുന്ന പദ്ധതിയാണ് നാഷണൽ എൻജിഒ കോൺഫെഡറേഷൻ നടപ്പാക്കുന്ന സാമൂഹ്യസംരംഭകത്വ വികസന പരിപാടി. കേവലം തയ്യൽ മെഷീൻ വിതരണം ചെയ്യുന്നതിനപ്പുറം അത് ഉപയോഗിച്ച് വരുമാനം നേടുന്നതിന് പ്രയത്നിക്കാൻ താല്പര്യമുള്ള 17 പേർക്കാണ് മെഷീൻ വിതരണം ചെയ്തത്. ആലുവ നഗരസഭാധ്യക്ഷൻ ശ്രീ എം. ഒ. ജോൺ രണ്ടു പേർക്ക് തയ്യൽ മെഷീൻ നൽകി ഉദ്ഘാടനകർമ്മം നിർവഹിച്ചു. സൊസൈറ്റി സെക്രട്ടറി സി. ഷേഫി ഡേവിസ് പദ്ധതി വിശദീകരണം നടത്തി. അസി. പ്രൊവിൻഷ്യൽ സി. സജിത, പ്രൊവിൻഷ്യൽ കൗൺസിലേഴസ് സി. ലിറ്റ്സി, സി. തേജസ്‌, മുൻ വാർഡ് കൗൺസിലർ ശ്രീ. സൈമൺ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സി. ഷേഫി ഡേവിസ് സ്വാഗതവും സി. റോസ് പാറേക്കാട്ടിൽ നന്ദിയും പറഞ്ഞു. ഉഷ കമ്പനിയുമായി സഹകരിച്ചുകൊണ്ട് നാല് തരത്തിലുള്ള തയ്യൽ മെഷീനുകളാണ് വിതരണം ചെയ്തത്. സിംഗിൾ മെഷീൻ, അംബ്രല്ല മെഷീൻ, ഇന്റർലോക്ക് മെഷീൻ, പവർ മെഷീൻ എന്നിവയും അംബ്രല്ല മെഷീന് അവശ്യമായ മോട്ടോറുകളുമാണ് വിതരണം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *