കോഴിക്കോട് സൗത്ത് ബീച്ചിൽ കടൽ 200 മീറ്ററോളം ഉൾവലിഞ്ഞു; ആശങ്കകൾക്കൊടുവിൽ തിരയിളക്കം, മുന്നറിയിപ്പ്

Breaking Kerala

കോഴിക്കോട്: സൗത്ത് ബീച്ചിൽ കടൽ മീറ്ററുകളോളം ഉൾവലിഞ്ഞത് പരിഭ്രാന്തി പരത്തി. ഇന്നലെ രാത്രിയാണ് കടൽ ഉൾവലിഞ്ഞു തുടങ്ങിയത്. ഇരുന്നൂറു മീറ്ററോളം കടൽ ഉൾവലിഞ്ഞതോടെ ഇത് കാണാൻ രാത്രി നിരവധി പേർ തീരത്തെത്തി. ഇവരെ പൊലീസ് എത്തിയാണ് തീരത്ത് നിന്ന് മാറ്റിയത്. കടൽ പിൻവാങ്ങിയതോടെ മീറ്ററുകളോളം ദൂരത്ത് ചെളിയും മറ്റ് മാലിന്യങ്ങളും രാവിലെ ദൃശ്യമായി. രാവിലെ ആയപ്പോഴേക്കും കടൽ പൂർവ സ്ഥിതിയിലേക്കായി. കള്ളക്കടൽ പ്രതിഭാസമാണ് സംഭവിച്ചതെന്നാണ് കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *