കാരിക്കോട് : ശ്രീ സരസ്വതി വിദ്യാമന്ദിറിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും ബയോമെട്രിക് വോട്ടേഴ്സ് ലിസ്റ്റും ഉപയോഗിച്ചു നടന്ന സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച സ്കൂൾ കാബിനറ്റ് സത്യപ്രതിജ്ഞ ചെയ്തു. കേരളാ പോലീസ് വിജിലൻസ് വിഭാഗം കോട്ടയം ഡി വൈഎസ്പി സനൽ കുമാർ സത്യവാചകം ചൊല്ലിക്കൊടുത്ത ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ രഞ്ജിത്ത് ആർ. അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യ ശാസ്ത്ര വിഭാഗം മേധാവി അർജുൻ പി. എസ്സ്. സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുജ പി.വി. കൃതജ്‌ഞതയും സ്കൂൾ മാനേജർ കെ.ടി. ഉണ്ണികൃഷ്ണൻ, ഇംഗ്ലീഷ് വിഭാഗം മേധാവി കെ.എം. സുധാകരൻ എന്നിവർ ആശംസകളും നേർന്നു.
![](https://swanthamlekhakan.news/wp-content/uploads/2023/08/IMG-20230804-WA0123.jpg)