പെരുവ : കാരിക്കോട് ശ്രീ സരസ്വതി വിദ്യാമന്ദിർ സീനിയർ സെക്കൻ്ററി സ്കൂളിൽ ഓണാഘോഷം ഓണനിലാവ് 2023 എന്ന പേരിൽ സരസ്വതി കുടുംബ സംഗമായി നടത്തി. സിനിമ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള ആഘോഷം ഉത്ഘാടനം ചെയ്തു. കേരള പേപ്പർ പ്രോഡറ്റ് ലിമിറ്റഡ് സ്പെഷ്യൽ ഓഫീസർ പ്രസാദ് ബാലകൃഷ്ണൻ നായർ ഓണസന്ദേശം നല്കി. മാതൃസമിതി അധ്യക്ഷ രാജലക്ഷ്മി ആശംസകൾ നേർന്നു. സ്കൂൾ ചെയർമാൻ എം.എ. വാസുദേവൻ നമ്പൂതിരി അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൾ ആർ. രഞ്ജിത്ത് , മാനേജർ കെ. റ്റി. ഉണ്ണികൃഷ്ണൻ, എച്ച്.എം. കെ.കെ. മിനി എന്നിവർ സംസാരിച്ചു. തുടർച്ച് പൂക്കള മത്സരം. വടംവലി മത്സരം, വിവിധ കലാകായിക മത്സരങ്ങൾ എന്നിവയും ഓണസദ്യയും നടന്നു.
