ശബരിമല സ്ത്രീകളുടെ പ്രവേശന വിഷയം സുപ്രീംകോടതിയുടെ ഒമ്പത് അംഗ ബെഞ്ച് ഉടൻ പരിഗണിക്കില്ല

Breaking Kerala

ന്യൂഡല്‍ഹി : ശബരിമല യുവതി പ്രവേശന വിഷയം സുപ്രീംകോടതിയുടെ ഒമ്ബത് അംഗ ബെഞ്ച് ഉടൻ പരിഗണിക്കില്ല. ഈ മാസം പന്ത്രണ്ടിന് ഒമ്ബതംഗ ബെഞ്ച് പരിഗണിക്കുന്ന ഹര്‍ജികളുടെ പട്ടിക സുപ്രീംകോടതി പുറത്ത് ഇറക്കി.ഇതില്‍ ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഉള്‍പെട്ടിട്ടിട്ടില്ല. 9 അംഗ ബെഞ്ച് പരിഗണിക്കുന്ന മറ്റ്‌ നാല് കേസുകളാണ് പട്ടികയില്‍ ഉള്ളത്.

7 അംഗ ബെഞ്ച് പരിഗണിക്കുന്ന 6 കേസുകളും സുപ്രീംകോടതി 12 ന് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ശിവസേന കേസ് ഉള്‍പ്പെട്ടിട്ടുണ്ട്.2018 സെപ്റ്റംബര്‍ 28-നായിരുന്നു ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ചരിത്രവിധി.

Leave a Reply

Your email address will not be published. Required fields are marked *