ശബരിമല സ്വർണക്കൊള്ള: അന്വേഷണം പുരാവസ്തു കടത്ത് സംഘത്തിലേക്ക്

Breaking

ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം പുരാവസ്തു കടത്ത് സംഘത്തിലേക്ക്. എസ്ഐടി അന്വേഷിക്കുന്ന ചെന്നൈ വ്യവസായി ഡി മണി എന്ന് അറിയപ്പെടുന്നയാൾ. ഇയാൾ പുരാവസ്തു കടത്തുസംഘത്തിന്റെ ഭാഗമെന്നാണ് സൂചന. ഉണ്ണികൃഷ്ണൻ പോറ്റി ഇടനിലക്കാരനായി നാല് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്നും എസ്ഐടിയ്ക്ക് നിർണായക മൊഴി ലഭിച്ചു. 2020 ഒക്ടോബർ 26നാണ് വിഗ്രഹകടത്തിൻ്റെ പണം കൈമാറിയത്. ഡി മണി പണവുമായി തിരുവനന്തപുരത്താണ് എത്തിയിരുന്നത്. പണം വാങ്ങിയത് ശബരിമലയുമായി ബന്ധമുള്ള ഉന്നതനെന്നും മൊഴി ലഭിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചെയ്ത് സ്മാർട്ട് ക്രിയേഷൻസുമായുള്ള ഇടപാടുകൾ പരിശോധിക്കാനുമാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *