തുലാമാസ പൂജകൾക്കായി ശബരിമല നട 17ന് വെള്ളിയാഴ്ച വൈകിട്ട് 4ന് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. തുലാമാസം ഒന്നിന് (ശനിയാഴ്ച) രാവിലെ അഞ്ചിന് ദർശനത്തിനായി നട തുറക്കും. ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും 18ന് രാവിലെ സന്നിധാനത്ത് നടക്കും.
