പത്തനംതിട്ട: മണ്ഡലകാല തീര്‍ഥാടനത്തിന്റെ ആദ്യ ദിവസം തന്നെ അലങ്കോലപ്പെട്ട് ശബരിമലയിലെ ഡോളി സര്‍വീസ്. ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ പമ്പയില്‍ കാത്തുകിടക്കുന്നതായി പരാതിയുണ്ട്. മരാമത്തും വിജിലന്‍സും ചേര്‍ന്നുളള പരിശോധന പൂര്‍ത്തിയാകാത്തതാണ് സര്‍വീസ് മുടങ്ങാന്‍ കാരണം. എന്നാല്‍ സ്വാധീനമുള്ളവര്‍ക്ക് ഡോളി സര്‍വീസ് ലഭ്യമാണെന്ന് തീര്‍ഥാടകര്‍ ആരോപിച്ചു. ശരംകുത്തി ഇരുട്ടിലാണെന്നു ശബരിമലയിൽ ഭക്തരുടെ പരാതി. സ്വാമി അയ്യപ്പൻ റോഡിൽ വെളിച്ചമില്ല. ശരംകുത്തി മുതലുള്ള ഭാഗങ്ങൾ കൂരിരുട്ടിലാണെന്നും ലൈറ്റ് സജ്ജീകരണത്തിൽ വീഴ്‌ച്ചയുണ്ടെന്നും ആരോപണമുണ്ട്. കുട്ടികൾ ഉൾപ്പെടെയുള്ള അയ്യപ്പഭക്തർ ഇരുട്ടിലാണ്. ആവശ്യമായ കുടിവെള്ളം പോലുമില്ല. ശബരിമലയിൽ ഇന്നലെ ദർശനം നടത്തിയത് 55,529 പേർ. 30000 ആയിരുന്നു ഇന്നലത്തെ ബുക്കിംഗ്. ഡിസംബർ 3 വരെ ബുക്കിങ് നിറഞ്ഞുകഴിഞ്ഞു.
