റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവല്‍നി (47) മരിച്ചു. ആർക്ടിക് പ്രിസൺ കോളനിയിലെ ജയിലിൽ ൧൯ വർഷത്തെ ജയിൽ ശിക്ഷയിൽ അനുഭവിക്കെയാണ് അദ്ദേഹം മരിച്ചത്. സാമ്പത്തിക ക്രമക്കേട്, പരോള്‍ലംഘനം, കോടതിയലക്ഷ്യം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് നവല്‍നിയെ ജയിലിലടച്ചത്. രാവിലെ നടക്കാൻ ഇറങ്ങിയപ്പോളാണ് ബോധം നഷ്ടപ്പെട്ട് വീണത്. അടിയന്തിര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല എന്നാണ് ജയിൽ ഉദ്യോഗസ്ഥർ വിശദീകരണം നൽകിയത്.
