റഷ്യൻ സൈന്യത്തിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ മോചിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്ളാമിഡിർ പുടിനുമായുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം. ഇന്ത്യ- റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിൽ എത്തിയത്. രണ്ട് ദിവസത്തെ സന്ദർശനമാണ്.
ജോലി തട്ടിപ്പിനിരയായി നിരവധി ഇന്ത്യക്കാർ റഷ്യിലെ സൈന്യത്തിൽ സേവനം ചെയ്യേണ്ടി വന്നു. കേരളത്തിൽ നിന്നുൾപ്പെടെയുള്ളവർ ജോലി തട്ടിപ്പിനിരയായി റഷ്യയിൽ കുടുങ്ങിയിട്ടുണ്ട്. ഇന്ത്യക്കാരെ തിരിച്ച് അയക്കുമെന്ന് റഷ്യ ഉറപ്പ് നൽകി.