രാജീവ്ഗാന്ധി വധക്കേസിൽ കുറ്റവിമുക്തനായ ശാന്തൻ (55) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
രാജീവ് ഗാന്ധി വധക്കേസിൽ കുറ്റ വിമുക്തനായി തിരിച്ചറപ്പള്ളി പ്രത്യേക ക്യാംപിലായിരുന്നു ശാന്തൻ കഴിഞ്ഞുവന്നത്. 2022 മെയ് മാസത്തിലാണ് സുപ്രിം കോടതി ശിക്ഷാ കാലയളവ് പൂർത്തിയാകും മുൻപ് രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെ മോചിപ്പിച്ചത്. ജയിൽ മോചിതനായ ശേഷം ട്രിച്ചിയിലെ സ്പെഷ്യൽ ക്യാംപിലായിരുന്നു ശാന്തൻ കഴിഞ്ഞിരുന്നത്.