ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

Breaking

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു. 3 സെറ്റ് പത്രികയാണ് സമർപ്പിച്ചിരുന്നത്. മൂന്നും സ്വീകരിച്ചു.പത്രിക സ്വീകരിച്ചതിൽ സന്തോഷമെന്ന് അദ്ദേഹം പറഞ്ഞു. ബാംഗ്ലൂരിലെ ഭൂമിയും വീടും എൻ്റെ ഉടമസ്ഥതാവകാശത്തിലല്ല. 2ജി സ്പെക്ട്രം വിവാദ കാലം മുതൽ കോൺഗ്രസ് എന്നെ ലക്ഷ്യം വച്ചിരുന്നു. സ്വത്ത് കണക്കിൽ പ്രശ്‌നങ്ങളില്ല. കോൺഗ്രസിന് പരാജയഭീതിയാണ്. മുസ്ലിം വോട്ടുകളാണ് ഇടതുവലതു മുന്നണികളുടെ ലക്ഷ്യം.കോൺഗ്രസ്സും സിപിഐഎമ്മുമാണ് എ,ബി ടീമുകൾ. നുണ പറഞ്ഞ് മുസ്ലിംവോട്ടുകൾ പിടിക്കുന്നു. അഘോരി സ്വാമികളെ ഞാൻ കൊണ്ടുവന്നതല്ല, അവരായിട്ട് വന്നതാണ്. തനിക്കെതിരെ നിരന്തരം ആക്ഷേപം ഉന്നയിക്കുന്ന മന്ത്രി വി ശിവൻകുട്ടിക്ക് ഭ്രാന്തായോ എന്ന് സംശയമുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *