ചെന്നൈ: അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ നടൻ രജനീകാന്ത് ജനുവരി 21 ന് അയോദ്ധ്യയിലേക്ക് പുറപ്പെടും. ഭാര്യയ്‌ക്കും സഹോദരനുമൊപ്പമാണ് നടൻ അയോദ്ധ്യയിലെത്തുക. കഴിഞ്ഞ ദിവസം ആർഎസ്എസ് ദക്ഷിണ ക്ഷേത്രിയ പ്രചാരക് സെന്തിലിൽ നിന്ന് രജനീകാന്ത് പ്രാണപ്രതിഷ്ഠയുടെ നിമന്ത്രണ പത്രവും പൂജിച്ച അക്ഷതവും ഏറ്റവുവാങ്ങിയിരുന്നു.
ജനുവരി 22-നാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള 7000-ത്തിലധികം വിശിഷ്ട വ്യക്തികൾക്കാണ് ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്.