തിരുവനന്തപുരം: സംസ്ഥാനത്ത് എറണാകുളം, കോഴിക്കോട് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലെർട് പ്രഖ്യാപിച്ചു. വരും മണിക്കൂറിൽ ഈ രണ്ടു ജില്ലകളിലും ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകൾക്ക് യെല്ലോ അലെർട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 6 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യതയുണ്ട്
![](https://swanthamlekhakan.news/wp-content/uploads/2024/06/3907729.jpg)