തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴ തുടരുന്നു. മധ്യകേരളത്തിൽ ഇന്ന് മഴ കനക്കുമെന്നാണ് അറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലെർട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയത്തു 11 ക്യാമ്പുകൾ തുറന്നിട്ടുണ്ട്. മീനച്ചിലാറ്റിലെയും മണിമലയാറ്റിലെയും ജലനിരപ്പ് ഉയർന്നു തന്നെ നിൽക്കുവാന്. കേരള തീരങ്ങളിൽ മത്സ്യ ബന്ധനത്തിനുപോകാൻ പാടില്ല എന്ന് കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.
