തിരുവനന്തപുരം: ഇന്ന് കേരളത്തിൽ ചില ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 30–40 കിലോമീറ്റർ വരെ കാറ്റിന്റെ വേഗത അനുഭവപ്പെടും എന്നാണ് ലഭിക്കുന്ന വിവരം. ഇതിനെ തുടർന്ന് എല്ലാ ജില്ലകളിലും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
