യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ പൂജപ്പുര ജയിലിലേക്ക് മാറ്റി.സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘര്‍ഷവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കട്ടത്തിലിനെ വഞ്ചിയൂര്‍ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്നാണ് ജയിലിലേക്ക് മാറ്റിയത്.
വീട്ടിൽ കയറി നാടകീയമായാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷത്തെ തുടർന്നുള്ള കേസിലാണ് നടപടി. പൊലീസ് വാഹനം നടുറോഡിൽ തടഞ്ഞിട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. അമ്മയുടെ മുന്നിൽ വച്ച് അറസ്റ്റ് ചെയ്യണമെന്നത് പിണറായി വിജയന്റെ തീരുമാനമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.