രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ‘ഗാന്ധി’ എന്നത് കുടുംബ പേരായി തട്ടിയെടുത്തതാണ് കോൺഗ്രസ് നടത്തിയ ആദ്യ അഴിമതി എന്ന് ഹിമന്ത ബിശ്വ ശർമ്മ ആരോപിച്ചു. ഗുവാഹത്തിയിൽ ബിജെപി മഹിളാ മോർച്ചയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് അസം മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്അഴിമതിയിൽ മുങ്ങി നിൽക്കുന്നവരാണ് രാഹുൽ ഗാന്ധിയും കുടുംബവും. രാഹുൽ തന്റെ പേരിലെ ‘ഗാന്ധി’ ഒഴിവാക്കണമെന്നും അസം മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
