കോട്ടയം: പുതുപള്ളിയുടെ സമഗ്ര വികസനത്തിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിനെ വിജയിപ്പിക്കണമെന്ന് ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ അഭ്യർത്ഥിച്ചു. പുതുപള്ളി ഉപതിരഞ്ഞെടുപ്പിൽ ചെറുകിട കർഷക ഫെഡറേഷൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന് പിന്തുണ പ്രഖ്യാപിച്ചതായി സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ അറിയിച്ചു.
