തിരുവനന്തപുരം: പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ഇനി മുതൽ കടുത്ത നടപടി. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങള്‍ക്ക് പരമാവധി ശിക്ഷ 50,000 രൂപ പിഴയും ഒരു വര്‍ഷം വരെ തടവും ലഭിക്കും. ഇതിനായി 2024ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി), 2024ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്ലുകള്‍ നിയമസഭ പാസാക്കി.
റോഡ്, പൊതുസ്ഥലം, ജലാശയം, അഴുക്കുചാലുകള്‍, എന്നിവിടങ്ങളിലേക്ക് മലിനജലം ഒഴുക്കിയാൽ 50,000 രൂപ വരെ പിഴ ഒടുക്കേണ്ടി വരും. ജലാശയങ്ങള്‍ മലിനപ്പെടുത്തുന്നവര്‍ക്ക് 10,000 മുതല്‍ 50,000 രൂപ വരെ പിഴയും ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ തടവും ലഭിക്കും.