വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കാന്‍ സ്വകാര്യ സര്‍വകലാശാലകള്‍ നല്ലതാണ്: ആര്‍ ബിന്ദു

Education Kerala

ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപം അനുവദിക്കാനുള്ള ബജറ്റ് നിർദേശത്തെ ന്യായീകരിച്ച് മന്ത്രി ആർ.ബിന്ദു. വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കാൻ സ്വകാര്യ സർവകലാശാലകൾ നല്ലതാണ്. ബജറ്റിൽ പ്രഖ്യാപിച്ചത് പുതിയ കാര്യമല്ല, മുന്നേ ഉള്ള ആലോചനയാണെന്നും മന്ത്രി.

സ്വകാര്യ സർവകലാശാലകൾ തുടങ്ങാനുള്ള തീരുമാനം വൈകിയിറ്റില്ല. ശക്തമായ സർക്കാർ നിയന്ത്രണങ്ങളോടെയാണ് സ്വകാര്യ സർവകലാശാലകൾ അനുവദിക്കുക. വിദ്യാഭ്യാസ മേഖലയിലെ വിദേശ നിക്ഷേപത്തെപ്പറ്റി തീരുമാനം എടുത്തിട്ടില്ല. ആ ദിശയിൽ കൂടുതൽ അന്വേഷണങ്ങൾ നടത്തും എന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *