പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഡോക്ടർമാരുടെ ചട്ടവിരുദ്ധ സ്വകാര്യ പ്രാക്ടീസ് കണ്ടെത്താൻ വിജിലൻസ് റെയ്‌ഡ് നടത്തി. പരിശോധനക്കെത്തിയപ്പോൾ രണ്ട് ഡോക്ടർമാർ ഇറങ്ങിയോടി. ആറ് ഡോക്ടർമാർക്കെതിരെ വിജിലൻസ് വകുപ്പ്തല നടപടിയെടുക്കും. ആശുപത്രി വളപ്പിനുള്ളിൽ ഇവർ പ്രാക്ടീസ് നടത്തുന്നുണ്ടായിരുന്നു.
സ്വകാര്യ പ്രാക്ടിസിനായി ചില ചട്ടങ്ങൾ ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. അതിനു വിരുദ്ധമായി ആരെങ്കിലും പ്രാക്ടീസ് നടത്തുന്നുണ്ടോ എന്നറിയാനുള്ള വിജിലൻസിന്റെ പരിശോധനയാണ്. പത്തനംതിട്ടയിലും കോഴഞ്ചേരിയിലും വിജിലൻസ് സംഘം പരിശോധനക്ക് എത്തിയിരുന്നു.