‘പോറ്റിയെ കേറ്റിയെ’ പാരഡിയിൽ നാലുപേർക്കെതിരെ സൈബർ പോലീസ് കേസെടുത്തു. കേസില്‍ ഗാനരചയിതാവ് ഉള്‍പ്പെടെ നാല് പേരെ പ്രതി ചേര്‍ത്തു. കുഞ്ഞബ്ദുള്ള, ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ, സുബൈര്‍ പന്തല്ലൂര്‍ എന്നിവരാണ് പ്രതികള്‍. മതവികാരം വൃണപ്പെടുത്തിയതിനും ഇരുവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കിയതിനുമാണ് കേസ്. ഗാനരചയിതാവിന്റെ പേര് ജി പി കുഞ്ഞബ്ദുള്ള എന്നാണെങ്കിലും എഫ്‌ഐആറില്‍ പേര് രേഖപ്പെടുത്തിയിരിക്കുന്നത് കുഞ്ഞുപിള്ള എന്നാണ്. ശബരിമല സ്വർണക്കൊള്ള പരാമർശിക്കുന്ന പാരഡി ഗാനത്തിന് എതിരെ കേസെടുക്കാമെന്ന് പൊലീസ് റിപ്പോർട്ട് വന്നിരുന്നു. സൈബർ ഓപ്പറേഷൻസ് വിഭാഗമാണ് സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയത്. മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം നിലനിൽക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.വരികളിൽ മതവിദ്വേഷം വ്രണപ്പെടുത്തി എന്ന കുറ്റം നിലനിൽക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
