തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ ജീവനക്കാരനെതിരെ കേസെടുത്ത് പോലീസ്. ലേബര്‍ ഡിപ്പാര്‍ട്മെന്റിലെ താത്ക്കാലിക ജീവനക്കാരനായ അനില്‍കുമാറാണ് മദ്യപിച്ച് ബഹളമുണ്ടാക്കിയത്. സെക്രട്ടേറിയേറ്റിലെ ഒന്നാം നിലയിലുള്ള ലേബര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ഓഫീസില്‍ തിങ്കളാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം. സുരക്ഷാ മേഖലയിലിരുന്ന് മദ്യപിച്ചാണ് ഇയാള്‍ ബഹളമുണ്ടാക്കിയത്.
![](https://swanthamlekhakan.news/wp-content/uploads/2023/09/zZT5b8rFu7UVt1H3YpEk.webp)