Narendra Modi

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ; കൊച്ചിയിൽ നിന്നും തൃശൂർ കുട്ടനെല്ലൂരിലേയ്ക്ക് ഹെലികോപ്റ്ററിൽ.

Breaking Kerala National

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. അഗതി സന്ദർശനത്തിന് ശേഷം ഏകദേശം 2:40 ന് പ്രധാനമന്ത്രി കൊച്ചിയിൽ വിമാനമിറങ്ങി. കൊച്ചിയിൽ നിന്ന് ഹെലികോപ്റ്റർ വഴി കുട്ടനെല്ലൂരിലെത്തി ഉച്ചകഴിഞ്ഞ് 3.10 ഓടെ ഹെലിപാഡിലെത്തിയ അദ്ദേഹം അവിടെ നിന്ന് റോഡ്‌ഷോയ്ക്ക് പോകും.

ജനറൽ ഹോസ്പിറ്റലിൽ നിന്ന് ആരംഭിച്ച് നായ്ക്കനാലിൽ സമാപിക്കുന്ന റോഡ് ഷോ ഒന്നര കിലോമീറ്ററോളം നീളും.

റോഡ്‌ഷോയ്ക്ക് ശേഷം പ്രധാനമന്ത്രി മോദി വനിതാ സമ്മേളനത്തിൽ പങ്കെടുക്കും. വടക്കുംനാഥ മൈതാനിയിൽ 200,000 പേർ പങ്കെടുക്കുന്ന ഈ സമ്മേളനത്തിൽ സ്ത്രീകൾക്ക് മാത്രമേ പ്രവേശനമുള്ളൂ.

പാര്‍ലമെന്റില്‍ വനിതാ ബില്‍ പാസ്സായതിന്റെ അനുമോദന സമ്മേളനത്തിലാണ് പ്രധാനമന്ത്രി പങ്കെടുക്കുക. എഴുപത്തിയെട്ടുകാരിയായ ഇടുക്കിക്കാരി മറിയക്കുട്ടി, നടിയും നര്‍ത്തകിയുമായ ശോഭന, ക്രിക്കറ്റ് താരം മിന്നുമണി, ഗായിക വൈക്കം വിജയലക്ഷ്മി, പരിസ്ഥിതി സംരക്ഷക ശോശാമ്മ ഐപ്പ്, പ്രമുഖ വസ്ത്ര ഡിസൈനര്‍ ബീന കണ്ണന്‍ തുടങ്ങിയ പ്രമുഖ വനിതാരത്‌നങ്ങള്‍ മോദിയ്‌ക്കൊപ്പം വേദിപങ്കിടും.

Leave a Reply

Your email address will not be published. Required fields are marked *