പാലക്കാട്: കേരളത്തിന്റെ നെല്ലറയായ പാലക്കാട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രൗഢ ഗംഭീരമായ സ്വീകരണം. പതിനായിരങ്ങളാണ് നരേന്ദ്രമോദിയെ കാണാനും കേൾക്കാനുമായി കോട്ട മൈതാനത്ത് എത്തിയത്. കൽപ്പാത്തിയിലെ വിശാലക്ഷ്മി സമേത വിശ്വനാഥനെ നമസ്കരിച്ചുകൊണ്ട് മലയാളത്തിലാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ഒപ്പം നവോത്ഥാന നായകൻമാരെയും അദ്ദേഹം പേരെടുത്ത് പറഞ്ഞ് സ്മരിക്കുകയും ചെയ്തു. ഇടത്- വലത് മുന്നണികളെ കടന്നാക്രമിച്ച് കൊണ്ടാണ് അദ്ദേഹത്തിന്റെ വാക്കുകൾ പുരോഗമിച്ചത്.
