മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു,കേരളത്തിൻറെ വിവിധ ആവശ്യങ്ങൾ ഉന്നയിക്കാൻ വേണ്ടി. ഇത്തവണ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് ഉപഹാരമായി കൈമാറിയത് ഭൈരവൻ തെയ്യത്തിന്റെ ശില്പമായിരുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ സെവൻ ലോക് കല്യാൺ മാർഗിൽ വച്ച് നടന്ന കൂടിക്കാഴ്ചയിൽ മലബാറിലെ പ്രശസ്തമായ ഭൈരവൻ തെയ്യത്തിന്റെ ശില്പം മോദിക്ക് കൈമാറുകയും ഭൈരവൻ തെയ്യത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ച് മുഖ്യമന്ത്രി അദ്ദേഹത്തോട് വിശദീകരിക്കുകയും ചെയ്തു. മലബാറിൽ 400 ൽ അധികം തെയ്യങ്ങൾ ഉണ്ടെന്നും കണ്ണൂർ കാസർഗോഡ് ജില്ലകളിലെ ക്ഷേത്രങ്ങളിലും കാവുകളിലും ഭൈരവൻ തെയ്യം കെട്ടിയാടാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു .
