പി സി ജോര്‍ജും ജനപക്ഷവും ബിജെപിയിലേക്ക്. പാര്‍ട്ടിയുമായി കൂടിയാലോചിച്ച് ഒറ്റക്കെട്ടായി തീരുമാനം എടുക്കുകയായിരുന്നെന്ന് പി സി ജോര്‍ജ് പറഞ്ഞു. വിവരം ബിജെപി നേതാക്കളെ അറിയിച്ചു. ലോക്‌സഭാ സീറ്റില്‍ മത്സരിക്കുന്ന കാര്യം ബിജെപി തീരുമാനമെടുക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു.
കഴിഞ്ഞ കുറച്ച് നാളുകളായി ബിജെപിക്കൊപ്പം തന്നെ ചേര്‍ന്നുനില്‍ക്കുകയായിരുന്നു പി സി ജോര്‍ജ്. പുതിയ തീരുമാനത്തോടെ ഈ നിലപാട് ഔദ്യോഗികമാകുമെന്ന് മാത്രം.