തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സ്ട്രച്ചർ തകർന്ന് വീണ് രോഗിക്ക് പരിക്കേറ്റു. നെഞ്ചുവേദനക്ക് ചികിത്സയ്ക്കെത്തിയ സ്ത്രീയെ സ്ട്രച്ചറിൽ കിടത്തി അത്യാഹിത വിഭാഗത്തിലേക്ക് കയറ്റുന്നതിനിടയിലാണ് അപകടം. പനവൂർ മാങ്കുഴി സ്വദേശിനി ലാലിക്കാണ് തറയിൽ വീണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെയായിരുന്നു സംഭവം.
നേരത്തെ തന്നെ നടുവിന്റെ ഡിസ്കിന് പ്രശ്നമുളള ലാലി ആറ് മാസമായി ആയുർവേദ ചികിത്സയിലായിരുന്നു. വീഴ്ച്ചയിൽ നടുവിന് ചെറിയ പ്രശ്നം ഉണ്ടായതായാണ് വിവരം. ജില്ലാ ആശുപത്രിയിൽ തന്നെ ചികിത്സയിൽ കഴിയുകയാണ് ഇവർ.