തിരുവനന്തപുരം: ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്തയുമായി ഇന്ത്യൻ റെയിൽവേ. പാസഞ്ചർ ട്രെയിനുകളുടെ മിനിമം ചാർജ് 30 ൽ നിന്നും 10 രൂപ ആക്കാൻ തീരുമാനം. യു ടി എസ് വഴി നിരക്ക് ഈടാക്കി തുടങ്ങി.
കോവിഡ് കാലത്തിനു ശേഷമാണു പാസഞ്ചർ, മെമു ട്രെയിനുകൾ എക്സ്പ്രസ് ട്രെയിനുകളായി മാറ്റിയതും നിരക്ക് 10 രൂപയിൽ നിന്ന് 30 രൂപയിലേക്ക് ഉയർത്തിയതും. ഇപ്പോൾ വീണ്ടും പഴയ നിരക്കിലേക്ക് മാറ്റിയിരിക്കുകയാണ്.