കണ്ണൂർ: പാനൂർ വിഷ്ണുപ്രിയ വധക്കേസിൽ വിചാരണ ഇന്ന് മുതൽ ആരംഭിക്കും. തലശ്ശേരി അഡീഷണൽ ജില്ല സെഷൻസ് കോടതി കേസിൽ വാദം കേൾക്കും. നവംബർ 11 വരെ വാദം കേൾക്കുന്നത് തുടരും. ഒന്നരമാസം കൊണ്ടാണ് പാനൂർ പോലീസ് കുറ്റപത്രം സമർപ്പിച്ചത്. പ്രണയപകയായിരുന്നു കൊലപാതക കാരണമെന്നായിരുന്നു കുറ്റപത്രത്തിൽ പറയുന്നത്.
കഴിഞ്ഞ ഒക്ടോബർ 22നായിരുന്നു നാടിനെ നടക്കിയ ക്രൂരമായ കൊലപാതകം നടന്നത്. മാനന്തേരി സ്വദേശി എ. ശ്യാംജിത്താണ് കേസിലെ പ്രതി. മരകായുധങ്ങളുമായി വിഷ്‌ണുപ്രിയയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി യുവതിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.