പുതിയ വെബ് ബ്രൗസര്‍ അവതരിപ്പിച്ചിരിക്കുകയാണ് ചാറ്റ് ജിപിടി നിര്‍മാതാക്കളായ ഓപ്പണ്‍ എഐ. ചാറ്റ് ജിപിടി അറ്റ്‌ലസ് എന്ന് പേരിട്ടിരിക്കുന്ന ഈ ബ്രൗസര്‍ ചാറ്റ് ജിപിടിയുടെ കഴിവുകളില്‍ അധിഷ്ടിതമായി ഒരുക്കിയതാണ്. വെബ്ബിന്റെ അടുത്ത യുഗത്തിലേക്കുള്ള ബ്രൗസര്‍ എന്നാണ് കമ്പനി ഈ പുതിയ വെബ് ബ്രൗസറിനെ വിശേഷിപ്പിക്കുന്നത്. മാക്ക് ഒഎസില്‍ ആണ് അറ്റ്‌ലസ് ആദ്യം എത്തിയിരിക്കുന്നത്. വിന്‍ഡോസ്, മൊബൈല്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് താമസിയാതെ എത്തും. ഉപഭോക്താക്കള്‍ക്ക് വെബ് പേജുകളുമായി നേരിട്ട് ചാറ്റ് ചെയ്യാനും തിരച്ചില്‍ നടത്താനും എഐ ഏജന്റിന്റെ സഹായത്തോടെ ചില ഓണ്‍ലൈന്‍ ടാസ്‌കുകള്‍ ചെയ്യാനുമെല്ലാം അറ്റ്ലസ് ബ്രൗസറിൽ സാധിക്കും.