ഊട്ടി: തമിഴ്നാട്ടിലെ സുഖവാസ കേന്ദ്രമായ ഊട്ടി കൊടും ശൈത്യത്തിലേക്ക്. ഊട്ടിയിലെ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിന് അടുത്തേക്ക് നീങ്ങുകയാണ്. പ്രദേശവാസികളേയും കർഷകരേയും പ്രതിസന്ധിയിലാഴ്ത്തുന്നതാണ് നിലവിലെ ഊട്ടിയിലെ കാലാവസ്ഥ. തേയിലത്തോട്ടങ്ങൾ ധാരാളമുള്ളതുകൊണ്ടുതന്നെ വലിയ പ്രതിസന്ധിയാണ് കർഷകർ നേരിടുന്നത്. ഡിസംബറിൽ ശക്തമായ മഴയായിരുന്നു. അതിനുപിന്നാലെയാണ് ഇപ്പോൾ ശക്തമായ ശൈത്യവും അനുഭവപ്പെടുന്നത്.
![](https://swanthamlekhakan.news/wp-content/uploads/2024/01/ootty.jpg)