തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ വർഷം ഓൺലൈൻ സാമ്പത്തിക തട്ടിപ്പിലൂടെ 23,753 പേർക്ക് നഷ്ടമായത് 201 കോടി രൂപയാണ്. ഇതിൽ 3394 പേർക്ക് 74 കോടി രൂപ നഷ്ടമായത് ട്രേഡിംഗ് തട്ടിപ്പിലൂടെയാണ്.
ഇത്തരം തട്ടിപ്പിനായി ഉപയോഗിച്ചിട്ടുള്ള 5107 ബാങ്ക് അക്കൗണ്ടുകളും 3289 മൊബൈൽ നമ്പറുകളും 239 സോഷ്യൽ മീഡിയ അക്കൗണ്ടുകളും 945 വെബ്സൈറ്റുകളും കേരള പോലീസ് സൈബർ വിഭാഗം ബ്ലോക്ക് ചെയ്തു. നഷ്ടപ്പെട്ട തുകയുടെ 20 ശതമാനത്തോളം തിരികെ പിടിക്കാൻ സാധിച്ചിട്ടുണ്ടെന്ന് കേരള പോലീസ് വ്യക്തമാക്കി.
![](https://swanthamlekhakan.news/wp-content/uploads/2024/01/online-crime.jpg)