കോഴിക്കോട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. കോഴിക്കോട് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന 39 കാരനാണ് രോഗം സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികൾ മറ്റ് ചികിത്സകൾ തേടിയ സ്വകാര്യ ആശുപത്രിയിൽ ഈ യുവാവും ചികിത്സക്ക് എത്തിയിരുന്നു. ഇതോടെ സംസ്ഥാനത്ത് നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം നാലായി.
![](https://swanthamlekhakan.news/wp-content/uploads/2023/09/reporterlive_2023-09_ebe0affa-62e6-4066-a602-a8ccd9b98ec8_Nipah_Virus.jpg)