കാസർകോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒന്നരമാസം പ്രായമുള്ള പെൺകുഞ്ഞിനെ പറമ്പിലെ ചെളിയിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സുമംഗലി–സത്യനാരായണ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. സംഭവത്തിൽ അമ്മയെ കസ്റ്റഡിയിലെടുത്തു.
ഇന്ന് വൈകിട്ട് മൂന്നിനായിരുന്നു സംഭവം. അമ്മയെയും കുഞ്ഞിനെയും കാണാതായതിനെ തുടർന്ന് വീട്ടുകാർ അന്വേഷിക്കുന്നതിനിടെയാണ് യുവതി കുഞ്ഞിനെ ചെളിയിൽ മുക്കി കൊന്നുവെന്ന് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കുട്ടിയെ കണ്ടെത്തുകയും പുറത്തെടുത്ത് മംഗൽപാടി താലൂക്കാശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.